തീവ്രവാദി ആക്രമണങ്ങളുടെ ലക്ഷ്യം പ്രധാനമന്ത്രിയാകാമെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി, മത പരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറെന്നും മന്ത്രി

single-img
4 January 2015

mതീവ്രവാദി ആക്രമണങ്ങളുടെ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്രമോദി ആകാമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിനെ മുന്നോട്ട് നയിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം തീവ്രവാദികളുടെ ലക്ഷ്യമായേക്കാമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

 
വിവിധ മത ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികളുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്ര ന്യൂനപക്ഷ പാര്‍ലമെന്ററി കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. തീവ്രവാദത്തിന് ഇന്ത്യ ശക്തമായ മറുപടി നല്‍കും. ചിലര്‍ ചെയ്യുമ്പോള്‍ ജിഹാദ് മതേതരവും, മറ്റു ചിലര്‍ ചെയ്യുമ്പോള്‍ തീവ്രവാദമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ ഭരിക്കുന്നത് ഐ.എസ്.ഐ പോലുള്ള സംഘടനകളാണ്. മത പരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി.