ചുംബന സമരം കിടങ്ങാംപറമ്പില്‍ നടന്നു, സമരക്കാരെ അറസ്റ്റു ചെയ്തു നീക്കി

single-img
4 January 2015

kiആലപ്പുഴ കടപ്പുറത്ത് സദാചാര പൊലീസിനും ഫാസിസത്തിനെതിരെ ചുംബന സമരം നടത്താനെത്തിയവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. എന്നാൽ കടപ്പുറത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ മാറി കിടങ്ങാംപറമ്പില്‍ ആയിരുന്നു ചുംബന സമരം നടന്നത് .ചുംബന സമരത്തിന്റെ പശ്ചാത്തലത്തില്‍ അക്രമണസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്.

 
ഭീകര സംഘടനകൾ സമരത്തിലേക്ക് നുഴഞ്ഞു കയറുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് എസ്.പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.നൂറോളം പേർ സമരത്തിന് എത്തിയിരുന്നെങ്കിലും ഇരുപതോളം പേർ മാത്രമാണ് സമരത്തിന് മുന്നിട്ടിറങ്ങിയത്.

 

അതേസമയം സന്ദർശകരെ പൊലീസ് ബീച്ചിലേക്ക് കടത്തിവിട്ടില്ല. സമരക്കാർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. ‘കിസ് എഗന്‍സ്റ്റ് ഫാസിസം’ എന്ന പേരില്‍ ചുംബന സമരം നടത്താനാണ് പ്രതിഷേധക്കാര്‍ തീരുമാനിച്ചിരുന്നത്. സമരത്തിനിടെ ഉണ്ടാകുന്ന അക്രമങ്ങള്‍ക്ക് സംഘാടകര്‍ ഉത്തരവാദിയാകുമെന്ന് കാണിച്ച് സൗത്ത് പോലീസ് സമരക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.