ആലപ്പുഴയില്‍ ഇന്ന് ചുംബനസമരം

single-img
4 January 2015

kiആലപ്പുഴയില്‍ ഇന്ന് ചുംബനസമരം നടത്തുമെന്ന് കിസ് എഗയിന്‍സ്റ്റ് ഫാസിസം പ്രവര്‍ത്തകര്‍. ‘കിസ്സ് എഗന്‍സ്റ്റ് ഫാസിസം’ എന്ന പേരില്‍ വൈകിട്ട് നാലിനാണ് സമരം നടക്കുന്നത്. ആലപ്പുഴ ബീച്ചില്‍ ഇന്ന് രണ്ട് മണി മുതലാണ് സമരം സംഘടിപ്പിച്ചിരിക്കൂന്നത്.

 
സമരത്തില് ആയിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ഇടത് അനൂകുലസംഘടനകളുള്‍പ്പടെ പത്തോളം സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് സമരത്തെ അക്രമവും,സംഘര്‍ഷവും ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടി എടുക്കാനാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 
സമരത്തിനെതിരെ നിലപാടെടുത്തിരിക്കുന്ന ശിവസേന, ആര്‍എസ്എസ് തൂടങ്ങിയ സംഘടനകളുടെ ആക്രമണമുണ്ടാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്‌ .സമരത്തിനിടെ ഉണ്ടാകുന്ന അക്രമങ്ങള്‍ക്ക് സംഘാടകര്‍ ഉത്തരവാദിയാണെന്ന് കാണിച്ച് സൗത്ത് പോലീസ് സമരക്കാര്‍ക്ക് നോട്ടീസ് നല്‍കി. സമരത്തിനിടെ കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഞായറാഴ്ച രാവിലെ മുതല്‍ ബീച്ചിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. ബീച്ചിലേക്കുള്ള എല്ലാ റോഡുകളിലും പോലീസിന്റെ നിരീക്ഷണമുണ്ടാകും.

 

സമരംമൂലം വാഹന പാര്‍ക്കിങ്ങിന് ആവശ്യമായ സ്ഥലം ലഭിക്കാത്തതിനാല്‍ ബീച്ചിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കെ. ബാലചന്ദ്രന്‍ അറിയിച്ചു.അക്രമം നേരിടാന്‍ ജില്ലയ്ക്ക് അകത്തും പുറത്തുംനിന്നായി ആയിരത്തിലധികം പോലീസുകാരെയാണ് വിന്യസിക്കുന്നത്. എറണാകുളം റേഞ്ച് ഐ.ജി.എം. ആര്‍. അജിത്ത് കുമാര്‍ ശനിയാഴ്ച വൈകിട്ട് പോലീസിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി.