ദേശീയ ഗെയിംസ്:അ‍ഴിമതി സംബന്ധിച്ച് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ജേക്കബ് പുന്നൂസ്

single-img
4 January 2015

jദേശീയ ഗെയിംസിലെ അ‍ഴിമതി സംബന്ധിച്ച വാർത്തകൾ  തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഗെയിം സി.ഇ.ഒ ജേക്കബ് പുന്നൂസ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല എന്നും  ആരെങ്കിലും തെറ്റ് ചെയ്താല്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ജേക്കബ് പുന്നൂസ് പറഞ്ഞു. എന്നാൽ വെറും ആരോപണങ്ങളുടെ പേരില്‍ രാജിവെക്കില്ലെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.