ഭീകരാക്രമണഭീഷണി:കേരളതീരത്തും സുരക്ഷശക്തം

single-img
4 January 2015

kഗുജറാത്ത് തീരത്ത് സ്‌ഫോടക വസ്തുക്കളുമായി വന്ന ബോട്ട് സ്‌ഫോടനത്തിലൂടെ തകര്‍ത്ത സാഹചര്യത്തില്‍ കേരള തീരത്തും അതിജാഗ്രതാ നിര്‍ദേശം. നാവിക സേനയും തീരസംരക്ഷണ സേനയും സംയുക്തമായാണ് സന്നാഹങ്ങള്‍ ശക്തിപ്പെടുത്തിയത്. കൂടുതല്‍ യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉള്‍ക്കടലിലും തീരദേശത്തും പെട്രോളിംഗിന് നിയോഗിച്ചതായി പ്രതിരോധ വകുപ്പ് വക്താവ് കൊച്ചിയില്‍ അറിയിച്ചു.

 

കോഴിക്കോട് ,കൊച്ചി ,ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നങ്കൂരമിട്ടിരുന്ന തീരദേശ സേനയുടെ യുദ്ധക്കപ്പലുകളെല്ലാം ഉള്‍ക്കടലില്‍ നിരീക്ഷണത്തിനായി പുറപ്പെട്ടു. ഇവയ്ക്ക് പുറമേ ചേതക് ഹെലികോപ്റ്ററുകളും പെട്രോളിംഗ് നടത്തും.ഭീകരാക്രമണ പദ്ധതിയെക്കുറിച്ചുള്ള ഇന്റലിജന്‍സ് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തീരദേശ സേന രണ്ടു ദിവസം മുന്പ് തന്നെ ജാഗ്രതയിലായിരുന്നുവെന്ന് വക്താവ് പറഞ്ഞു.