അബുദാബിയില്‍നിന്ന് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി യുവാവ് ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായി

single-img
4 January 2015

goldഅബുദാബിയില്‍നിന്ന് 2.3 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി യുവാവ് ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായി. കോഴിക്കോട് സ്വദേശി സുരേഷാണ് പിടിയിലായത്.വലിയ എല്‍.ഇ.ഡി. ബള്‍ബിനുള്ളില്‍ ആയിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് .

സുരേഷിന്റെ ലഗേജുകള്‍ പരിശോധിക്കവെയാണ് ബള്‍ബ് കണ്ടെത്തിയത്. കസ്റ്റംസ് അധികൃതര്‍ ബള്‍ബ് പൊളിച്ച് പരിശോധിച്ചപ്പോള്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെടുത്തു.