അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് നടന്‍ ദിലീപ് ടൈംസ് ഓഫ് ഇന്ത്യക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു

single-img
4 January 2015

dതനിക്കെതിരെ അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് നടന്‍ ദിലീപ് ടൈംസ് ഓഫ് ഇന്ത്യക്കെതിരെ 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

 

നല്ല പത്രത്തിനു വേണ്ട സാമാന്യ മാന്യത പോലും കാണിക്കാതെ വസ്തുതകള്‍ പരിശോധിക്കാതെയാണ് തനിക്കെതിരെ വാര്‍ത്ത നല്‍കിയതെന്നും അത് വരുത്തിയ മാനഹാനി ചെറുതല്ല എന്നും വക്കീല്‍ നോട്ടിസില്‍ പറയുന്നു. നോട്ടിസ് കൈപ്പറ്റി 10 ദിവസത്തിനകം മറുപടി ലഭിച്ചില്ല എങ്കിൽ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

 

ചാലക്കുടിയില്‍ ദിലീപ് പണി കഴിപ്പിച്ച ഡി സിനിമാസ് എന്ന തിയറ്റര്‍ സര്‍ക്കാര്‍ വക പുറംപോക്ക് ഭൂമിയിലാണ് പണിതിരിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു .