എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണി, അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത് ബംഗാളില്‍ നിന്ന്

single-img
4 January 2015

air എയര്‍ ഇന്ത്യ വിമാനം റാഞ്ചിയേക്കുമെന്ന് ഭീഷണി. ബംഗാളില്‍ നിന്നാണ് ഫോണ്‍ മുഖേന അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. എയര്‍ ഇന്ത്യയുടെ കൊല്‍ക്കത്ത ഓഫിസിലാണ് അജ്ഞാത സന്ദേശം ലഭിച്ചത്. സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. അതേസമയം, ഏതു വിമാനമാണ് റാഞ്ചുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

 

ശനിയാഴ്ച വൈകിട്ടോടെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിമാനങ്ങളുടെ സമയക്രമങ്ങളില്‍ മാറ്റമില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.