എയര്‍ ഏഷ്യ ദുരന്തം നല്‍കിയ ദുരൂഹതകള്‍ നീങ്ങുന്നു, വിമാനം തകര്‍ന്നുവീഴാന്‍ കാരണം പ്രതികൂല കാലാവസ്ഥയെന്ന് കണ്ടെത്തല്‍

single-img
4 January 2015

aദുരന്തം സംഭവിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എയര്‍ ഏഷ്യ വിമാനത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ ഓരോന്നായി നീങ്ങുകയാണ്. വിമാന ദുരന്തത്തിന് കാരണം പ്രതികൂല കാലാവസ്ഥ തന്നെ ആകാനാണ് സാധ്യതയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

 

മോശം കാലാവസ്ഥ വിമാനത്തിന്റെ യന്ത്രത്തകരാര്‍ ഉണ്ടാക്കിയിരിക്കാം എന്നും ഇന്തോനേഷ്യന്‍ കാലാവസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു. അന്തരീക്ഷത്തില്‍ ഐസിന്റെ സാന്നിധ്യം വിമാനം തകരാന്‍ പ്രധാനകാരണമായെന്നും വിലയിരുത്തപ്പെടുന്നു.

 

വിമാനത്തിന്റെ എന്‍ജിന്‍ ഐസ് വീഴ്ചകാരണം തണുത്തുപോയാല്‍ പ്രവര്‍ത്തനം തകരാറില്‍ ആകുമെന്ന് ഉറപ്പാണ്. ജാവ കടലിടുക്കില്‍ ഇപ്പോഴും കാലാവസ്ഥ പ്രതികൂലമായിത്തന്നെ തുടരുകയാണ്. ഇതുകൊണ്ട് തന്നെ അപകടത്തിന് കാരണം കാലാവസ്ഥ തന്നെയാണെന്ന നിഗമനത്തിന് കൂടുതല്‍ സാധ്യത കല്‍പിക്കുന്നു.

 
വിമാനം പറന്നുയരും മുമ്പ് തന്നെ കാലാവസ്ഥ പ്രശ്‌നങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അപകടസാഹചര്യം മുന്നില്‍ കണ്ട് പെലറ്റ് വിമാനം കടലില്‍ ഇറക്കാന്‍ ശ്രമിച്ചിട്ടുണ്ടാകം എന്നായിരുന്നു ഒരു നിഗമനം. എന്നാല്‍ വിമാനഎന്‍ജിന്‍ ഐസിങ് മൂലം പ്രവര്‍ത്തനം നിലച്ചിരുന്നെങ്കില്‍ അതും സാധ്യമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.