ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചാനൽ സംവാദത്തിൽ ബി.ജെ.പി- ആംആദ്മി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

single-img
4 January 2015

cccഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചാനൽ സംവാദത്തിൽ ബി.ജെ.പി- ആംആദ്മി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി . സംഘർഷത്തിനു പിന്നാലെ ആംആദ്മി സ്ഥാനാർത്ഥി സഹി റാമിന്റെ കാർ ചിലർ അഗ്നിക്കിരയാക്കി.

 
തെക്കൻ ഡൽഹിയിലെ തുഗ്ളക്കാബാദിൽ ഒരു ഹിന്ദി വാർത്താ ചാനൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദമാണ് കയ്യാങ്കളിയിൽ എത്തിയത്. സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പൊലീസ് എത്തി ഇരു വിഭാഗത്തെയും പിരിച്ചുവിട്ടെങ്കിലും പിന്നാലെ സഹി റാമിന്റെ കാർ ചിലർ കത്തിക്കുകയായിരുന്നു.