ഉത്തര്‍പ്രദേശിൽ 22 കാരിയെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു

single-img
3 January 2015

8208_minor-girl-rape2993ക്രിസ്മസ് ദിനത്തിൽ ഉത്തര്‍പ്രദേശിലെ മീററ്റിനടുത്ത് ദൗറാലയില്‍ 22 കാരിയെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ബലാത്സംഗം ചെയ്തതായി പരാതി.

ദൗറാലയില്‍ വനത്തില്‍ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് നാലുപേര്‍ ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഒരു ദിവസം തടവില്‍ പീഡിപ്പിച്ചതിനു ശേഷം പിറ്റേദിവസം രാവിലെയാണ് ഇവരെ സ്വതന്ത്രയാക്കിയത്.

ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കുടുംബാംഗങ്ങളെയുള്‍പ്പെടെ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായി യുവതി പോലീസിനോട് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.