പാകിസ്താനുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

single-img
3 January 2015

rപാകിസ്താനുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. എന്നാല്‍ തുടരെത്തുടരെ പാകിസ്താന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനം അതിന് അനുയോജ്യമായ സാഹചര്യമല്ല ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

പാകിസ്താന്‍ നമ്മുടെ അയല്‍രാജ്യമാണ്. നമ്മുടെ അയല്‍പക്കക്കാരുമായി നല്ല ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. വെടിനിര്‍ത്തല്‍ ലംഘനം തുടരാതിരിക്കാന്‍ പാകിസ്താന്‍ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.