90 വയസ്സുള്ള വൃദ്ധമാതാവിനെ വീടിനുള്ളില്‍ പൂട്ടിയിട്ട് വിനോദയാത്ര പോയ മകനെയും കുടുംബത്തേയും കാത്ത് നാട്ടുകാര്‍ വീടിനു മുന്നില്‍ കാവലിരിക്കുന്നു

single-img
3 January 2015

Ammaമറവന്‍തുരുത്ത് ചുങ്കത്ത് തൊണ്ണൂറു വയസുള്ള വൃദ്ധമാതാവിനെ വീടിനുള്ളില്‍ പൂട്ടിയിട്ടു മകനും കുടുംബവും വിനോദ യാത്ര പോയി. ഭക്ഷണം പോലും കിട്ടാതെ വിഷമിച്ച ആ മാതാവിന് നാട്ടുകാര്‍ പോലീസിന്റെ സഹായത്തോടെ ജനല്‍വഴി ഭക്ഷണം നല്‍കി.

കഴിഞ്ഞദിവസം വൈകുന്നേരമാണ് വീട്ടില്‍ ഒറ്റയ്ക്കായ വൃദ്ധ നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. മകനും കുടുംബവും രാവിലെ വിനോദയാത്ര പോയെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍ വൈകുന്നേരമായിട്ടും ആളനക്കമൊന്നും കേള്‍ക്കാതെ വന്നതിനെത്തുടര്‍ന്നു സമീപവാസികള്‍ നോക്കിയപ്പോഴാണു വൃദ്ധയെ വീട്ടിനുള്ളില്‍ കണെ്ടത്തിയത്.

തുടര്‍ന്നു നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്നു തലയോലപ്പറമ്പ് പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച്
പോലീസെത്തി ജനാലകള്‍ക്കിടയിലൂടെ ഇവര്‍ക്കു ഭക്ഷണവും വെള്ളവും നല്കി. വീടു പൂട്ടിയിട്ടിരിക്കുന്നതിനാല്‍ പോലീസിനും വീടിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാര്‍ രാത്രിവീടിനു പുറത്തു കാവലിരിക്കുകയായിരുന്നു.