ദേശീയ ഗെയിംസ് എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്ന് കെ.ബി ഗണേശ് കുമാര്‍ രാജി വെച്ചു

single-img
3 January 2015

gദേശീയ ഗെയിംസിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്ന് കെ.ബി ഗണേശ് കുമാര്‍ രാജി വെച്ചു. ഗെയിംസ് നടത്തിപ്പിലെ ധൂര്‍ത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഇകാര്യം ഗണേശ് മുഖ്യമന്ത്രിയെ അറിയിച്ചു.ഗെയിംസ് നടത്തിപ്പിന്റെ പേരിൽ സംഘാടക സമിതി പൊതുപണം ധൂർത്തടിക്കുകയാണെന്നും പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ചാണ് സമിതി പ്രവർത്തിക്കുന്നതെന്നും ഗണേശ് ആരോപിച്ചു.

കുറ്റകരമായ അനാസ്ഥയാണ് സമിതിയുടേത്. വീഴ്ചകൾ ചൂണ്ടിക്കാട്ടിയിട്ടും സമിതി നടപടി എടുക്കുന്നില്ല. സമിതിയുടെ നിരുത്തരവാദപരവും അന്യായവുമായ നടപടികൾക്ക് മൂകസാക്ഷിയാവാൻ കഴിയില്ലെന്നും ഗണേശ് മുഖ്യമന്ത്രിയെ അറിയിച്ചു.നേരത്തെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിരവധി എം.എല്‍.എമാര്‍ ഗെയിംസിന്റെ നടത്തിപ്പിലെ പാകപിഴകളെക്കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു.