ലോകം മുഴുവന്‍ ഭീഷണിയായ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്ക് എബോള

single-img
3 January 2015

isലോകരാജ്യങ്ങള്‍ക്ക് ഭീഷണിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്ക് എബോളയെന്ന് ലോകാരോഗ്യ സംഘടന. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള ഇറാക്കിലെ മൊസൂളിലെ ആശുപത്രിയില്‍ ഐ.എസ് തീവ്രവാദികള്‍ എബോള രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയതായാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നത്.

എബോള ബാധിത മേഖലയില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്നവരാകാം തീവ്രവാദി ക്യാമ്പില്‍ രോഗം എത്തിച്ചതെന്ന നിഗമനത്തിലാണ് ലോകാരോഗ്യ സംഘടന. ഇറാഖിലെ സര്‍ക്കാര്‍ അനുകൂല പത്രമായ അല്‍ സബാഹ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ആഫ്രിക്കയില്‍ നിന്നുള്ള തീവ്രവാദികളാണ് ഐ.എസ് ക്യാമ്പില്‍ എബോള രോഗം പടര്‍ത്തിയതെന്നാണ് സൂചന.

പ്രദേശവാസികളിലേക്ക് കൂടി രോഗം പടര്‍ന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് ഭയപ്പെടുന്നു. പരിക്കേറ്റ തീവ്രവാദികളെ ചികിത്സിക്കുന്നതിന് വിസമ്മതിച്ച നിരവധി ഡോക്ടര്‍മാരെ ഐ.എസ് തീവ്രവാദികള്‍ കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ഇപ്പോള്‍ മൊസൂളിലെ ആശുപത്രിയില്‍ അവശേഷിക്കുന്ന ഡോക്ടര്‍മാര്‍ എബോള ചികിത്സയ്ക്കന്‍ അറിയില്ലെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.