അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിനു നേരെ ഇന്ത്യ തിരിച്ചടിച്ചു,രണ്ട് പാക് റേഞ്ചർമാർ കൊല്ലപ്പെട്ടു

single-img
3 January 2015

bഅതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിനു നേരെ ഇന്ത്യ തിരിച്ചടിച്ചു.ഇതിൽ രണ്ട് പാക് റേഞ്ചർമാർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി വൈകിയാണ് ജമ്മുവിലെ സാംബ, കതുവ ജില്ലകളിലെ ബി.എസ്.എഫ് പോസ്റ്റുകൾക്ക് നേരെ വെടിവയ്പുണ്ടായത്.

അകാരണമായി പാകിസ്ഥാൻ വെടിയുതിർത്തതോടെ ഇന്ത്യ പ്രത്യാക്രമണം നടത്തുകയായിരുന്നു. വെടിവയ്പിനൊപ്പം പാകിസ്ഥാൻ മോർട്ടാറുകളും ഷെല്ലുകളും പ്രയോഗിക്കുകയും ചെയ്തു.

 
അതേസമയം അതിർത്തിയിൽ താമസിക്കുന്നവരോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദ്ദേശം നൽകി. രൂക്ഷമായ വെടിവയ്പ് നടക്കുന്ന മേഖലകലകളിലെ ഗ്രാമീണരെ മാറ്റിപ്പാർപ്പിച്ചു. അടിയന്തര സാഹചര്യം നേരിടാൻ ആംബുലൻസുകളും ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്.