പുര്‍വഞ്ചല്‍ എക്‌സ്പ്രസിൽ യാത്രക്കാര്‍ക്ക്‌ ഭക്ഷ്യ വിഷബാധ,അഞ്ചുപേരുടെ നില ഗുരുതരം

single-img
3 January 2015

foodന്യൂഡല്‍ഹിയില്‍ നിന്നും ഹോവ്രാഹിലേക്ക്‌ പോകുകയായിരുന്ന പുര്‍വഞ്ചല്‍ എക്‌സ്പ്രസിലെ 24 യാത്രക്കാര്‍ക്ക്‌ ഭക്ഷ്യ വിഷബാധ. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്‌.ട്രെയിനിലെ ആഹാരം കഴിച്ചതിനെ തുടര്‍ന്ന്‌ ഭക്ഷ്യ വിഷബാധ പിടിച്ചതെന്നാണ്‌ യാത്രക്കാരുടെ പരാതി.

 
പ്രകോപിതരായ യാത്രക്കാര്‍ ട്രയിന്‍ മുഗള്‍ സരായി സ്‌റ്റേഷനില്‍ പിടിച്ചിട്ടു. തുടര്‍ന്ന്‌ പരാതിപ്പെട്ടെങ്കിലും തങ്ങളുടെ പരാതി അധികൃതര്‍ പരിഗണിച്ചില്ലെന്ന്‌ യാത്രക്കാര്‍ പറയുന്നു.തങ്ങള്‍ ആഹാരത്തിന്റെ പൊതി തുറന്നപ്പോള്‍ അതില്‍ ദുര്‍ഗന്ധം വമിച്ചിരുന്നു എന്നും യാത്രക്കാര്‍ കുറ്റപ്പെടുത്തി.