സ്റ്റാഫ് നഴ്‌സ് തസ്തിക:ആരോഗ്യ മന്ത്രി ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന് യുവമോർച്ച

single-img
3 January 2015

shiസ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് 2013ലെ റാങ്ക് ലിസ്റ്റ് നില നിൽക്കെ മറ്റൊരു പരീക്ഷ നടത്തിയത് ഒരു സ്വകാര്യ കോച്ചിംഗ് സ്ഥാപനത്തിലെ കുട്ടികളെ തിരുകി കയറ്റാനാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ വി. സുധീർ ആരോപിച്ചു. ഇതിന് ആരോഗ്യ മന്ത്രി ലക്ഷങ്ങൾ കോഴ വാങ്ങിയെന്നും സുധീർ പറഞ്ഞു .

മെയിൽ ലിസ്‌റ്റിൽ 583 പേരടക്കം 1350 പേരുളള 2013 നിലവിലെ റാങ്ക് ലിസ്‌റ്റിൽ നിന്ന് 138 പേർക്ക് മാത്രമാണ് അഡ്‌വൈസ് മെമ്മോ നൽകിയത്. ഐ.എൻ.ടി.യു.സി നേതാവിന്റെ ഉടമസ്ഥതയിലുളള സോഡിയാക് കോച്ചിംഗ് സെന്ററിനു വേണ്ടിയാണ് മന്ത്രി ഇടപെട്ടത്. ഇവരുടെ പുറത്തിറക്കിയ ഗൈഡിന് ആമുഖം എഴുതിയ നഴ്‌സിംഗ് എഡ്യുക്കേഷൻ ഡെപ്യൂട്ടി സൂപ്രണ്ട് പ്രസന്ന കുമാരി ഇന്റർവ്യൂ ബോർഡിലും അംഗമായിരുന്നു.