അദ്ദേഹം ഒരു വേട്ടപ്പട്ടിയെ പോലെ , കോലിയെപ്പറ്റി പറയുമ്പോള്‍ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന് നൂറ്‌നാവ്

single-img
3 January 2015
1367040313_Virat-Kohliഅങ്ങനെയങ്ങനെ ഒന്നും ആര്‍ക്കുമുമ്പിലും അയാള്‍ വിട്ടുകൊടുക്കില്ല, അദ്ദേഹത്തിന് ഒരു തരം വേട്ടപ്പട്ടിയുടെ സ്വഭാവമാണ്. ടീം ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ വിരാട് കോലിയെപ്പറ്റി ഇതിഹാസ താരം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്  ഏറെക്കാര്യം പറയാനുണ്ട്.
ഓസ്‌ട്രേലിയന്‍ കളിക്കാരെ ചൊടിപ്പിച്ച വിരാട് കോലിയുടെ കളിയോടുള്ള സമീപനമാണ് റിച്ചാര്‍ഡ്‌സിനെ വല്ലാതെ ആകര്‍ഷിച്ചത്. മുന്‍പ് കളിക്കളത്തിലെ വാചക കസര്‍ത്തുകളോട് ഇന്ത്യന്‍ താരങ്ങള്‍ അധികം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ വിരാട് കോലി അങ്ങനെയുള്ള ആളല്ല. ന്യൂ ജെന്‍ കളിക്കാരനാണ് അയാള്‍. അദ്ദേഹം പ്രതികരിക്കുക തന്നെ ചെയ്യും. കളിക്കളത്തില്‍ നടക്കുന്ന വഴക്കുകളൊന്നും കോലിയുടെ സ്‌കോറിംഗിനെ ബാധിക്കുന്നില്ല. അത് സ്‌കോര്‍ ബോര്‍ഡ് നോക്കിയാല്‍ വ്യക്തമാകുമെന്നും വിവിയന്‍ റിച്ചാര്‍ഡ്‌സ് ചൂണ്ടിക്കാട്ടുന്നു.
നേരത്തെ മിച്ചല്‍ ജോണ്‍സണ്‍, ബ്രാഡ് ഹാഡിന്‍ തുടങ്ങിയവരുമായി വിരാട് കോലി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ജോണ്‍സനെ പോലുള്ള ഓസീസ് താരങ്ങളെ ബഹുമാനിക്കാന്‍ ഒരു കാരണവും കിട്ടുന്നില്ല എന്ന് കോലി പത്രസമ്മേളനത്തില്‍ പറഞ്ഞത് വിവാദമായിരുന്നു.