മഹാത്മാ ഗാന്ധിയെ ബ്രാന്‍ഡ് നെയിമാക്കി ബിയര്‍ കമ്പനി , ലോകവ്യാപകമായി പ്രതിഷേധം പുകയുന്നു

single-img
3 January 2015
si_7357505_sezjgowa88_lrരാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അപമാനിച്ച് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിയര്‍ കമ്പനി.  മഹാത്മാ ഗാന്ധിയെ ബ്രാന്‍ഡ് നെയിമാക്കി കമ്പനി ബിയര്‍ വിറ്റഴിക്കുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. സംഭവത്തില്‍ ലോകവ്യപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  ഗാന്ധി-ബോട്ട് എന്ന പേരില്‍   അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ട് ബ്രൂയിംങ് കമ്പനിയാണ് ബിയര്‍ വിറ്റഴിക്കുന്നത്.
ഗാന്ധിയുടെ പേരിനെ അപമാനിക്കുന്ന തരത്തില്‍ ബിയര്‍ പുറത്തിറക്കിയത് ചോദ്യം ചെയ്ത് ഹൈദരാബാദിലെ നമ്പള്ളി കോടതിയില്‍ അഡ്വ.ജനാര്‍ദനന്‍ സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചു. ഇന്‍ഡ്യന്‍ നിയമ പ്രകാരം, (ഐപിസി സെക്ഷന്‍ 124-എ) രാജ്യത്തിന്റെ ആദരവിന് കളങ്കം വരുത്തുന്നത് കുറ്റകരമാണിതെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം ഗാന്ധിയെ അപമാനിച്ച കമ്പനിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.