പരപുരുഷ ബന്ധത്തിന്‌ പോയ സ്‌ത്രീയെ നാട്ടുകാര്‍ ചേര്‍ന്ന്‌ കാമുകന്‌ മുലയൂട്ടി

single-img
3 January 2015

gang-rape_മദ്ധ്യപ്രദേശിലെ അലി രാജ്‌പൂര്‍ ജില്ലയിൽ പരപുരുഷ ബന്ധത്തിന്‌ പോയ സ്‌ത്രീയെ നാട്ടുകാര്‍ ചേര്‍ന്ന്‌ കാമുകന്‌ മുലയൂട്ടി. നാട്ടുകാര്‍ രണ്ടുപേരുടെയും മുടി മുറിച്ചശേഷമായിരുന്നു ശിക്ഷ വിധിച്ചത്‌.20 വയസ്‌ പോലും തികയാത്ത കൗമാരക്കാരനുമായി ഒളിച്ചോടിയ 25 കാരിയെയാണ്‌ നാട്ടുകാരുടെ മുന്നില്‍വെച്ച്‌ കാമുകനെ മുലയൂട്ടാന്‍ നാട്ടുക്കൂട്ടം വിധിച്ചത്‌.

 
ഇവര്‍ നല്‍കിയ പരാതിയില്‍ പോലീസ്‌ കേസെടുത്തു.അലി രാജ്‌പൂര്‍ വഴി ഇരുവരും ഗുജറാത്തിന്‌ മുങ്ങാനൊരുങ്ങിയപ്പോഴാണ്‌ നാട്ടുകാര്‍ പിടികൂടിയത്‌. സംഭവം ഗ്രാമവാസികള്‍ അറിയുകയും ഇരുവരേയും പിടിച്ചു വലിച്ച്‌ കൊണ്ടുവന്ന്‌ ശിക്ഷിക്കുകയുമായിരുന്നു.പതിനൊന്നു പേര്‍ക്കെതിരേയാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. പെണ്‍കുട്ടിയുടെ പരാതിയില്‍ സംശയം തോന്നിയ ചിലരെ പോലീസ്‌ ചോദ്യം ചെയ്‌തു വരികയാണ്‌.