മുരളി ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രമ്യ നായിക

single-img
2 January 2015

reമുരളി ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രമ്യ നായികയാകുന്നു . ലുക്കാ ചുപ്പി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ബാഷ് മുഹമ്മദാണ് സംവിധാനം ചെയ്യുന്നത്. ജയസൂര്യ, സൈജു കുറുപ്പ്, ഇന്ദ്രൻസ്, ജോജു ജോർജ്, ദിനേഷ് പ്രഭാകർ, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിലുണ്ട്.

ഇതൊരു കുടുംബ എന്റർടെയ്നറായിരിക്കുമെന്ന് സംവിധായകൻ പറഞ്ഞു. സാധാരണ സിനിമകൾ ഷൂട്ട് ചെയ്യുന്ന രീതിയിലായിരിക്കില്ല ഈ ചിത്രം ചെയ്യുന്നതെന്നും എല്ലാ അഭിനേതാക്കൾക്കും പ്രാധാന്യമുള്ള വേഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന് വേണ്ടി ശബ്ദം കൈകാര്യം ചെയ്യുന്നത് റസൂൽ പൂക്കുട്ടി ആണ് .