രാപ്പകൽ സമരത്തെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ രംഗത്ത്

single-img
2 January 2015

piസോളാർ തട്ടിപ്പുകേസിൽ രാപ്പകൽ സമരം പാർട്ടി വേണ്ട രീതിയിൽ തന്നെയാണ് കൈകാര്യം ചെയ്തതെന്ന് പിണറായി വിജയൻ . സമരം തുടർന്നാൽ കൂടുതൽ ഒന്നും നേടാനാകില്ലായിരുന്നുവെന്നും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് സമരത്തിന്‍റെ വിജയമായിരുന്നുവെന്നും പിണറായി പറഞ്ഞു.

 
സമരത്തിൽ ആലപ്പുഴ ജില്ലയിൽ നിന്ന് പ്രാതിനിധ്യം കുറഞ്ഞത് പരിശോധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.അതേസമയം കൃഷ്ണപിള്ള സ്മാരകം തകർത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പിന്നീട് പരിശോധിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. പാർട്ടി ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
.