പെരുന്നയില്‍ എന്‍.എസ്.എസ് ശതാബ്ദിയാഘോഷം സമാപിച്ചു

single-img
2 January 2015

sukപെരുന്നയില്‍ എന്‍.എസ്.എസ് ശതാബ്ദിയാഘോഷം സമാപിച്ചു. ശതാബ്ദിയാഘോഷ സമാപനസമ്മേളനം ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. എന്‍.എസ്.എസ്.ശതകം എന്ന പുസ്തകം അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി പ്രകാശനംചെയ്തു. മോഹന്‍ലാല്‍, അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

 

അതേസമയം ഒരുനൂറ്റാണ്ടുകാലം സമുദായം വിയര്‍പ്പൊഴുക്കി നേടിയവയെല്ലാം സംരക്ഷിക്കാനുളള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അതിന്റെ ഭാഗമായി സ്ഥാപനങ്ങളെല്ലാം നവീകരിച്ചു. കല്ലില്‍വിരിഞ്ഞ കവിതയാണ് പെരുന്നയിലെ എന്‍.എസ്.എസ്. ഹിന്ദു കോളേജ്. സമുദായാചാര്യന്‍ നേരിട്ട് പണിയിച്ച സ്ഥാപനം. പക്ഷേ, കാലം കേടുപാടുകള്‍ വരുത്തിയിരുന്നു. അതുള്‍പ്പെടെയുള്ളവ നവീകരിച്ചെന്ന് സുകുമാരന്‍നായര്‍ പറഞ്ഞു.