ഫെയ്‌സ്ബുക്കിലൂടെ മുന്‍ഭര്‍ത്താവിനെ അപമാനിച്ചതിന് സ്ത്രീക്ക് പിഴ

single-img
2 January 2015

fഫെയ്‌സ്ബുക്കിലൂടെ മുന്‍ഭര്‍ത്താവിനെ അപമാനിച്ചതിന് സിഡ്‌നിയിലെ കുടുംബകോടതി സ്ത്രീക്ക് പിഴശിക്ഷ. 12,500 ഡോളര്‍ പിഴയാണ് വിധിച്ചത്.

18 വര്‍ഷം ഗാര്‍ഹിക പീഡനം അനുഭവിച്ച ശേഷം മിറോ ഡബ്രോസ്‌കിയില്‍ നിന്ന് വിവാഹമോചനം നേടി എന്ന് ഡിസംബര്‍ 12-ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചതിനാണ് ശിക്ഷ. റോബൈന്‍ ഗ്രീയുവിനാണ് ശിക്ഷ ലഭിച്ചത്.

സോഷ്യല്‍മീഡിയയിലൂടെ സ്വകാര്യതകള്‍ വെളിപ്പെടുത്തി ബന്ധം വേര്‍പ്പെടുത്തിയ ആളെ അപമാനിക്കുന്നത് ശരിയല്ലെന്ന് വിധിയില്‍ പറയുന്നു.