തമിഴ്നാട്ടിലെ മധുര ജില്ലയിൽ പൈപ്പ് ബോംബ് കണ്ടെടുത്തു

single-img
2 January 2015

mതമിഴ്നാട്ടിലെ മധുര ജില്ലയിൽ പൈപ്പ് ബോംബ് കണ്ടെടുത്തു. ഒരു മദ്യ വിൽപ്പനശാലയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ബാഗിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്. ബോംബ് സ്ക്വാഡെത്തി ബോംബ് നിർവീര്യമാക്കി. ബോംബിൽ ടൈമർ ഘടിപ്പിച്ചിരുന്നു. എന്നാൽ,​ വൻ നാശം വിതയ്ക്കാൻ ശേഷിയുള്ള സ്ഫോടന വസ്തുക്കളല്ല ബോംബിൽ അടങ്ങിയിരുന്നതെന്ന് ബോംബ് സ്ക്വാഡ് അധികൃതർ പറഞ്ഞു. ബോംബ് സ്ഥാപിച്ചവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.