ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

single-img
2 January 2015

arആം ആദ്മി പാര്‍ട്ടി വരാനിരിക്കുന്ന നിയമസഭാ  തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 70 അംഗ നിയമസഭയിലേക്ക് മുഴുവന്‍ സീറ്റിലും മത്സരിക്കുന്ന എ.എ.പി മുഴുനീള പട്ടികയാണ് പുറത്തുവിട്ടത്. സിറ്റിങ് എം.എല്‍.എ മാരും പുതുമുഖങ്ങളും അടങ്ങുന്ന പട്ടികയാണ് ആം ആദ്മി പ്രഖ്യാപിച്ചത്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‍രിവാള്‍ ന്യൂഡല്‍ഹി സീറ്റില്‍ മത്സരിക്കും.