എയര്‍ ഏഷ്യ ദുരന്തത്തിന്റെ ദുരൂഹതകള്‍ നീങ്ങുമോ? വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സിന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരുടെ തീവ്രശ്രമം

single-img
2 January 2015

Air Asiaഎയര്‍ ഏഷ്യ വിമാനം എങ്ങനെ തകര്‍ന്നു എന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. വിമാനം എങ്ങനെ തകര്‍ന്നു എന്നത് സംബന്ധിച്ച് വിദഗ്ധര്‍ പല കാരണങ്ങളും നിരത്തുന്നുണ്ടെങ്കില്‍ ദുരന്തത്തെ സംബന്ധിച്ച് വ്യക്തമായ ഉത്തരമില്ല. എല്ലാം ഊഹാപോഹങ്ങള്‍ മാത്രമായി അവശേഷിക്കുമ്പോള്‍ തകര്‍ന്ന വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സ് എങ്ങനെയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ബ്ലാക്ക് ബോക്‌സ് ലഭിച്ചാല്‍ മാത്രമേ ദുരന്തത്തെ സംബന്ധിച്ച് യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ.

 

ബ്‌ളാക്ക് ബോക്‌സ് എത്രയും വേഗം വീണ്ടെടുക്കാന്‍ സാധിക്കുമെന്നും തിരച്ചില്‍ നടത്തുന്ന വിദഗ്ധര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സോണാര്‍ തരംഗ പരിശോധനയില്‍ കടലിന്റെ അടിത്തട്ടില്‍ 50 മീറ്റര്‍ ആഴത്തില്‍ ഒരു വസ്തു കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആകാമെന്ന നിഗമനത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

 
അതേസമയം ജാവ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യന്‍ വിമാനത്തിലെ ഏഴു പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് തിരച്ചിലില്‍ കണ്ടെടുത്തു. ഇതോടെ കടലില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 16 ആയി. യുഎസ് നാവികസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ ഒന്ന് വിമാനത്തിലെ ജീവനക്കാരി ഹയാത്തി ലുത്ഫിയ ഹമീദിന്റേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. തിരച്ചില്‍ നടക്കുന്ന പ്രദേശത്ത് കനത്ത മഴയും കാറ്റും തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഇന്തൊനീഷ്യന്‍ തിരച്ചില്‍ സംഘം വ്യക്തമാക്കുന്നു.