പള്ളിയിൽ വെച്ച് എടുത്ത സെലീന ഗോമസിന്റെ വിവാദ ചിത്രം നീക്കം ചെയ്തു

single-img
2 January 2015

selenaഅബൂദാബിയിൽ അവധി ആഘോഷിക്കുന്ന പ്രശസ്ത ഗായിക സെലീന ഗോമസ് വിവാദത്തിൽ. അബൂദാബിയിലെ പ്രശസ്തമായ ഷേയ്ക്ക് സായിദ് ഗ്രാന്റ് മോസ്ക്കിൽ വെച്ച് കൂട്ടുകാരനുമൊത്ത് എടുത്ത ചിത്രമാണ് വിവാദത്തിലായത്. ചിത്രം എടുക്കുന്ന വേളയിൽ സെലീന തന്റെ വസ്ത്രം മുകളിലേക്ക് ഉയർത്തി കാൽ പുറത്തു കാണിച്ചിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. പള്ളിക്ക് അകത്തു വെച്ച് അനാദരവ്‌ കാണിച്ചതിനെ ഇമാം ചൊദ്യം ചെയ്തതിനെ തുടർന്ന് കണങ്കാല്‍ പ്രദര്‍ശിപ്പിച്ച്‌ പോസ്‌ ചെയ്‌ത് എടുത്ത്‌ താരം ഇന്‍സ്‌റ്റാഗ്രാമില്‍ പോസ്‌റ്റ് ചെയ്‌ത ചിത്രം എടുത്തുമാറ്റി യത്.