വൈദ്യുതി തകരാർ മൂലം ട്രെയിന്‍ വൈകി; അക്രമാസക്തമായ ജനക്കൂട്ടം കാറിന് തീവെച്ചു

single-img
2 January 2015

mumbai-മുംബൈ: യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുബൈയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. മുബൈ താനെയിലെ ദിവ സ്റ്റേഷനിലാണ് സംഭവം.സാങ്കേതിക തകരാര്‍ മൂലം ട്രെയില്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് യാത്രക്കാര്‍ റെയില്‍ പാളങ്ങള്‍ ഉപരോധിച്ചത്. യാത്രാക്ലേശം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് യാത്രക്കാര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പൊലീസ് ലാത്തിവീശി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ പ്രക്ഷോഭവുമായി തെരുവിലേക്കിറങ്ങി. അക്രമാസക്തമായ ജനക്കൂട്ടം കാറിന് തീവെച്ചു.