തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നൽകിയത് ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണെന്ന് മുഖ്യമന്ത്രി

single-img
1 January 2015

umman chandiതിരുവനന്തപുരം: ഐ.ജി ടോമിൻ തച്ചങ്കരിക്ക് എ.ഡി.ജി.പിയായി  സ്ഥാനക്കയറ്റം നൽകിയത് ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇത് സംബന്ധിച്ച ഫയൽ രമേശ് ചെന്നിത്തല കണ്ടിരുന്നതാണെന്നും നിയമപരമായും ചട്ടങ്ങൾ പാലിച്ചുമാണ് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്റെ പേരിലും അനധികൃത സ്വത്ത് സമ്പാദന കേസിൽപെട്ട ടോമിൻ ജെ.തച്ചങ്കരിയെ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാൻ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്.  അതേസമയം തച്ചങ്കരിയുടെ സ്ഥാനക്കയറ്റത്തെ ആഭ്യന്തര മന്ത്രി അതിർത്തിരുന്നു. മന്ത്രിസഭയുടെ അജണ്ടയിൽ ഇക്കാര്യം ഇല്ലായിരുന്നെന്നും മുഖ്യമന്ത്രിയാണ് തീരുമാനം എടുത്തതെന്നുമാണ് ചെന്നിത്തല പറഞ്ഞത്.