ആറ് വയസ്സുകാരന്റെ ചികില്‍സാ സഹായത്തിന് വനിത റഗ്ബി ടീം നഗ്നത പ്രദര്‍ശിപ്പിച്ചു
1 January 2015
ലിവര്‍പൂള്‍ സര്‍വ്വകലാശാലയിലെ വനിത റഗ്ബി ലീഗ് ടീം ആറുവയസ്സുകാരന്റെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായി നഗ്നതാപ്രദർശനം നടത്തി. അപൂർവ്വമായി കണ്ടുവരാറുള്ള പേശി സംബന്ധമായ അസുഖം ബാധിച്ച ആറ് വയസ്സുകാരൻ ജാക്ക് ജോണ്‍സണിനു ചികിത്സാ സഹായം നല്‍കാനാണ് റഗ്ബി ടീം അംഗങ്ങൾ തങ്ങളുടെ നഗ്നത ചിത്രീകരിച്ചത്. ഈ നഗ്ന ചിത്രങ്ങൾ ഉപയോഗിച്ച് കലണ്ടര്‍ ഇറക്കി പണം കണ്ടെത്താനാണ് ഇവർ ശ്രമിക്കുന്നത്. ഇതിലൂടെ അസുഖത്തെക്കുറിച്ചുള്ള അവബോധവും അതിനൊപ്പം ചികിത്സയ്ക്ക് ആവശ്യമായ പണവും കണ്ടെത്തുകയാണ് വനിത ടീമിന്റെ ലക്ഷ്യം.