32ഓളം വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം കേന്ദ്രസർക്കാർ നിർത്തലാക്കി

ബംഗളൂരു: ഭീകരവിരുദ്ധ സ്ക്വാഡിന്റെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 32ഓളം വെബ്സൈറ്റുകളുടെ രാജ്യത്തെ പ്രവര്‍ത്തനം ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ ബ്ളോക് ചെയ്തു. സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ നിര്‍മ്മിക്കാനും പങ്കുവെക്കാനും സഹായിക്കുന്ന സൈറ്റുകൾ ഉള്‍പ്പെടെയാണ് ഇന്ത്യന്‍ ടെലികോം അതോറിറ്റിയുടെ നിര്‍ദേശപ്രകാരം പൂട്ടിയിരിക്കുന്നത്. വിഡിയോകള്‍ പബ്ളിഷ് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയുന്ന ഡെയ് ലിമോഷന്‍, വിമിയോ തുടങ്ങിയ വെബ്സൈറ്റുകളും ബ്ളോക് ചെയ്തവയില്‍ ഉള്‍പ്പെടും.
ടെലികോം അതോറിറ്റിയുടെ നടപടി ഇതിനകംതന്നെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്ക് അനുകൂലമായ പോസ്റ്റുകള്‍ വഹിക്കുന്ന സൈറ്റുകള്‍ക്കാണ് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയതെന്നും. ഇത്തരം സൈറ്റുകള്‍ സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ടെലികോം അതോറിറ്റി ഡിസംബര്‍ 17, 19 തീയതികളില്‍ നല്‍കിയ കത്തിന്‍െറ അടിസ്ഥാനത്തിലാണ് ബി.എസ്.എന്‍.എല്‍, വോഡഫോണ്‍, ഹാത്വേ തുടങ്ങിയ രാജ്യത്തെ പ്രമുഖ ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ 60ഓളം സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.