ആപത്തിൽ സഹായിച്ച അപരിചിതന് പ്രത്യുപകാരമായി വീടുവെച്ചു നൽകുന്നതിന് വിദ്യാർത്ഥിനി ധനശേഖരണം നടത്തുന്നു

single-img
31 December 2014

homeless_dominiqueആപത്തിൽ തന്നെ സഹായിച്ച അപരിചിതന് പ്രത്യുപകാരമായി വീടുവെച്ചു നൽകുന്നതിന് വിദ്യാർത്ഥിനി ധനശേഖരണം നടത്തുന്നു. ലണ്ടനിലെ പ്രീസ്റ്റണിൽ നിന്നുള്ള വിദ്യാർത്ഥിനിയായ ഡൊമനിക്ക് ഹാരിസൺ ആണ് തന്നെ അത്യാവശ്യഘട്ടത്തിൽ സഹായിച്ച ഭവനരഹിതനായ അപരിചിതന് വീടുവെച്ചു നൽകാൻ ധനശേഖരണം നടത്തുന്നത്. ഇതിനായി യുവതി ‘ഹെല്പ് റോബി’ എന്ന പേരിൽ ഫേസ്ബുക്ക് പേജ് ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് രാത്രി യുവതിയുടെ എ.ടി.എം നഷ്ടപ്പെടുകയുണ്ടായി. വീട്ടിലേക്ക് പോകാൻ കാശില്ലാതെ വിഷമിച്ച് റോഡിൽ നിന്ന് യുവതിക്ക് ഭവന രഹിതനായ ഇയാൾ ആകെ കൈയ്യിലുണ്ടായിരുന്ന മൂന്ന് പൗണ്ട് നൽകി സഹായിക്കുകയുണ്ടായി.

homelessഇതിന്റെ പ്രത്യുപകാരമായിട്ടാണ് യുവതിയും സുഹൃത്തുകളും ചേർന്ന് റോബിക്ക് ഭവനം വാങ്ങി നൽകാൻ തീരുമാനിച്ചത്. ഏകദേശം 32,496 പൗണ്ട് ഇതിലൂടെ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ പണം ഉപയോഗിച്ച് ഇദ്ദേഹത്തിനായി ഫ്ലാറ്റ് വങ്ങുന്നതിന് മുന്‍കൂര്‍ തുക നൽകിയിട്ടുണ്ട്. യുവതിയുടെ ഈ പരിശ്രമത്തിന് നാൾക്കുനാൾ പിന്തുണയേറി വരുകയാണ്.