സ്വദേശാഭിമാനിയായി പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്ന് സുരേഷ്‌ഗോപി

single-img
30 December 2014

sureshനെയ്യാറ്റിന്‍കര: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്‍മഗൃഹം കൂടില്ലാവീട് സംരക്ഷിതസ്മാരകമായി നിലനിര്‍ത്താന്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിന് കൈമാറി. നടന്‍ സുരേഷ്‌ഗോപി പ്രസ്‌ക്ലബ് പ്രസിഡന്റിന് വീടിന്റെ ആധാരം കൈമാറി. സമ്മേളനം സുരേഷ്‌ഗോപിയും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം. എ. ബേബിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. സ്വദേശാഭിമാനിയുടെ കാലഘട്ടം പുനരാവിഷ്‌കരിക്കുന്ന ചരിത്രസിനിമ ഉണ്ടാകേണ്ടതാണെന്നും അതില്‍ സുരേഷ്‌ഗോപി നായകനാകണമെന്നും എം. എ ബേബി അഭിപ്രായപ്പെട്ടു.

സ്വദേശാഭിമാനിയുടെ സിനിമയ്ക്ക് പ്രതിഫലം വാങ്ങാതെ അഭിനയിക്കാന്‍ തയ്യാറാണെന്ന് സുരേഷ്‌ഗോപി അറിയിച്ചു. സിനിമയുടെ നിര്‍മാണത്തിന് എല്ലാ പ്രദേശവാസികളും 1000 രൂപ സംഭാവന നല്‍കി സിനിമയില്‍ പങ്കുചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 10,000 പേരില്‍ നിന്ന് തുക സ്വരൂപിക്കുമ്പോള്‍ ശേഷിച്ച തുക കൂടില്ലാവീടിന്റെയും നാടിന്റെയും ക്ഷേമത്തിനായി ചെലവിടണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.