“പണിയെടുക്കേണ്ട സമയത്ത് പണിയെടുക്കണം, ഓഫീസികളില്‍ ഇനി ഫേസ്ബുക്ക് വേണ്ട” മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ഒടുവില്‍ സുക്കര്‍ബര്‍ഗും പറയുന്നു ‘ പണിയെടുക്കേണ്ട സമയത്ത് പണിയെടുക്കണം അതല്ലാതെ ഫേസ്ബുക്കില്‍ കളിക്കുകയല്ല വേണ്ടത്. ലോകമെമ്പാടുമുള്ള ഓഫീസുകളിലും ഫേസ്ബുക്ക് നിരോധിക്കാന്‍ ഫേസ്ബുക്കിന്റെ സിഇഒ ആയ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മുന്നിട്ടിറങ്ങുകയാണ്. സ്‌മെല്ലി സര്‍വ്വിസ് ഓഫീസുകളിലെ ഫേസ്ബുക്ക് ഉപയോഗത്തെക്കുറിച്ച് നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ടുകളാണ് സുക്കര്‍ബര്‍ഗിനെക്കൊണ്ട് ഇത്തരമൊരു തിരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ജോലിസ്ഥലത്ത് സോഷ്യല്‍മീഡിയകളുടെ സാന്നിദ്ധ്യം ജീവനക്കാരുടെ പ്രവര്‍ത്തന മികവിനെ എങ്ങനെ ബാധിക്കുന്നുവെന്നായിരുന്നു സര്‍വേ.
സര്‍വേയില്‍ പങ്കെടുത്ത 93 ശതമാനം പേരും സോഷ്യല്‍ മീഡിയ ജോലിയെ ബാധിക്കുന്നുവെന്ന തരത്തിലായിരുന്നു പ്രതികരിച്ചത്. ഇത്തരത്തില്‍ വലിയതോതില്‍ ജനങ്ങള്‍ ഓഫീസില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതു വഴി ജോലികള്‍ക്ക് തടസ്സം സൃഷ്ടിക്കപ്പെടുമെന്നാണ് സുക്കര്‍ബര്‍ഗിന്റെ വിലയിരുത്തല്‍.ഇതോടെയാണ് ഫെയ്‌സ്ബുക്ക് സേവനം തങ്ങളുടെ ഓഫിസില്‍ നിര്‍ത്തലാക്കാന്‍ സുക്കര്‍ബര്‍ഗ് തിരുമാനിച്ചിരിക്കുന്നത്. ഓഫീസുകളില്‍ ഫേസ്ബുക്ക് നിരോധിക്കാന്‍ തീരുമാനിച്ചത് മറ്റ് സോഷ്യല്‍ മീഡിയകള്‍ ആഘോഷമാക്കിയിരിക്കുകയാണ്.