ശ്രീനാരായണ ഗുരു കള്ളുകച്ചവടക്കാരുടെ വീട്ടില്‍ താമസിക്കുകയും അവരുടെ സമ്പത്ത് വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്; ഗുരുദേവനെതിരെ വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

single-img
29 December 2014

vellappallyമദ്യനിരോധനം വേണമെന്നു പറഞ്ഞ ബിഷപ്പുമാര്‍ വരെ ആഭിപ്രായം മാറ്റിയിട്ടും ശിവഗിരിമഠം ഇക്കാര്യത്തില്‍ എന്തിനാണു വാശിപിടിക്കുന്നതെന്നു മനസിലാക്കുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കള്ളു കച്ചവടക്കാരുടെ പണം വേണ്ടായെന്നു ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞിട്ടില്ലെന്നും കള്ളു കച്ചവടക്കാരുടെ വീട്ടില്‍ താമസിക്കുകയും അവരുടെ സമ്പത്ത് വാങ്ങുകയും ചെയ്ത വ്യക്തിയാണ് ഗുരുദേവനെന്നും അദ്ദേഹം പറഞ്ഞു.

നാഗമ്പടം മഹാദേവ ക്ഷേത്രത്തില്‍ ശിവഗിരി തീര്‍ഥാടന പതാക ഘോഷയാത്ര ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. മദ്യനയത്തിന്റെ പേരില്‍ ശിവഗിരിമഠത്തിനോടു എസ്എന്‍ഡിപി സഹകരിക്കുന്നില്ലെന്നു ഒരു സ്വാമിയുടെ ആഭിപ്രായം അപക്വവും വിവരമില്ലായ്മയുമാണെന്നും മദ്യനിരോധനം വേണമെന്ന ശിവഗിരി മഠത്തിന്റെ ആഭിപ്രായത്തിന്മേല്‍ ആരും വില കല്പിക്കുന്നില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഗുരുദേവന്റെ സമാധിയില്‍ വണങ്ങുന്നതിനാണ് ജനങ്ങള്‍ ശിവഗിരിയില്‍ പോകുന്നതെന്നും അല്ലാതെ അവിടുത്തെ സ്വാമിമാരെ കാണാനല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.