ഘർവാപ്പസിക്ക് പിന്നാലെ ‘ബഹൂ ലാവോ, ബേട്ടീ ബച്ചാവോ’ പ്രചരണവുമായി ബജ്രംഗദൾ

single-img
29 December 2014

ghar-wapsiആഗ്ര: വിവാദമായ ഘർവാപ്പസിക്ക് പിന്നാലെ ലൗ ജിഹാദിന്റെ ഹിന്ദു പതിപ്പുമായി ബജ്രംഗദൾ രംഗത്ത്. ‘ബഹൂ ലാവോ, ബേട്ടീ ബച്ചാവോ'(മരുമകളെ കൊണ്ടുവരു, മകളെ രക്ഷിക്കൂ)എന്നാണ് പരിപാടിക്ക് പേരു നൽകിയിരിക്കുന്നത്. ഹിന്ദു കുടുംബത്തിലേക്ക് മുസ്ലീം, ക്രിസ്ത്യൻ പെൺകുട്ടികളെ മരുമകളായി കൊണ്ടുവരാൻ മാതാപിതാക്കളോടു ആഹ്വാനം ചെയ്യുന്നതോടൊപ്പം. അഹിന്ദുക്കളുമായി ഹിന്ദു പെൺകുട്ടികൾ പ്രണയത്തിലാകുന്നതിൽ നിന്നും രക്ഷിക്കുന്നതുമാണ് പ്രചരണത്തിന്റെ ലക്ഷ്യം.

പ്രചരണത്തിന്റെ ഭാഗമായി ഹിന്ദു പുരുഷന്മാരെ കൊണ്ട് മുസ്ലീം, ക്രിസ്ത്യൻ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണമെന്ന് ബജ്രംഗദൾ പ്രവർത്തകർ ഹിന്ദു കുടുംബത്തിലെ മാതാപിതക്കളെ ബോധ്യപ്പെടുത്തും. കൂടാതെ കോളേജുകൾ കേന്ദ്രീകരിച്ച് ഹിന്ദു പെൺകുട്ടികളെ മുസ്ലീം, ക്രിസ്ത്യൻ യുവാക്കളുടെ ചതിയിൽ നിന്നും രക്ഷപ്പെടുത്തുന്നതിന് വേണ്ടി ബോധവത്കരണ ക്ലാസുകൾ ബജ്രംഗദൾ നടത്തും. ഇതു സൂചിപ്പിക്കുന്ന ബാനറുകളും പോസ്റ്ററുകളും സ്കൂൾ കോളേജുകളുടെ മുന്നിൽ സ്ഥാപിക്കുമെന്നും പ്രവർത്തകർ അറിയിച്ചു.