പാക് സൈന്യം ലോകത്തെ ഏറ്റവും വലിയ വിഡ്ഢികള്‍, കാശ്മീര്‍ തീവ്രവാദികളെ പാകിസ്ഥാന്‍ കബളിപ്പിക്കുകയാണെന്ന് താലിബാന്‍

single-img
29 December 2014
unnamevdപാക് സൈന്യത്തെ ലോകത്തെ ഏറ്റവും വലിയ വിഡ്ഢികള്‍ എന്ന പരിഹസിച്ചുകൊണ്ട് താലിബാന്‍ നേതാവ് രംഗത്ത്. തെഹ് രീക് ഇ താലിബാന്‍ നേതാവ് അദ്‌നാന്‍ റഷീദാണ് പാക് സൈന്യത്തെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കാശ്മീരിലേക്ക് തീവ്രവാദികളെ യുദ്ധം ചെയ്യാനയക്കുന്ന പാകിസ്ഥാന്‍ അവരെ കബളിപ്പിക്കുകയാണെന്നും അദ്‌നാന്‍ റഷീദ് കുറ്റപ്പെടുത്തി. കാശ്മീരിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതില്‍ പാക്ക് സര്‍ക്കാരിന് വലിയ പങ്കുണ്ടെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നതാണ് അദ്‌നാന്‍ റഷീദിന്റെ പ്രസ്താവന. താലിബാന്‍ പ്രസിദ്ധപ്പെടുത്തിയ പുതിയ വീഡിയോയിലാണ് ഇയാള്‍ പാക് സൈന്യത്തെ വിമര്‍ശിക്കുന്നത്.
മുജാഹിദ്ദീന്‍ എന്ന പേരില്‍ പരിശീലനം നല്‍കി കാശ്മീരിലും അഫ്ഗാനിലും  വിശുദ്ധയുദ്ധത്തിനു വിടുകയും പിന്നീട്  അവരെത്തന്നെ ഭീകരരെന്ന് ആരോപിച്ച് കൊല്ലുകയുമാണ് പാകിസ്ഥാന്‍  ചെയ്യുന്നത് കാശ്മീരിലേക്ക് ജിഹാദ് നടത്താന്‍ യുവാക്കളെ വിട്ട  പാക് സൈന്യത്തിന്  ഇപ്പോള്‍ ജിഹാദെന്നാല്‍   ഭീകരവാദവും മുജാഹിദ്ദീനുകള്‍ ഭീകരവാദികളുമായി മാറി.  സൈന്യത്തില്‍ നിന്ന് രാജിവച്ച് താലിബാനില്‍ ചേരുന്നവര്‍ക്ക് അഭയം നല്‍കുമെന്നും  അവരെ സംരക്ഷിക്കുമെന്നും താലിബാന്‍ നേതാവ് വീഡിയോയില്‍ പ്രഖ്യാപിക്കുന്നുണ്ട് .
പാക് വ്യോമസേനയിലെ ഉദ്യോഗസ്ഥനായിരുന്ന അദ്‌നാന്‍ റഷീദ് 2003 ല്‍ അന്നത്തെ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ നടന്ന വധശ്രമത്തിന്റെ  സൂത്രധാരനാണ്. ഈ കേസില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഷീദിനെ 2012 ല്‍ ഒരു ജയില്‍ ആക്രമണത്തിലൂടെ താലിബാന്‍ രക്ഷപ്പെടുത്തിയത്.