ജനങ്ങള്‍ക്ക് വേണ്ടി നല്ലകാര്യം ചെയ്‌തെങ്കിലേ വോട്ടുകിട്ടൂ, ഘര്‍വാപസിയെ എതിര്‍ക്കുന്നവര്‍ ന്യൂനപക്ഷ വിഭാഗക്കാരെ പ്രീണിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി

single-img
29 December 2014
vellapallyആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും ഒന്നിച്ചതു കൊണ്ടുമാത്രം വോട്ടു കിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഘര്‍വാപസിയെ എതിര്‍ക്കുന്നവര്‍ ന്യൂനപക്ഷ വിഭാഗക്കാരെ പ്രീണിപ്പിക്കുകയാണെന്നും വെള്ളാപ്പള്ളി ചുണ്ടിക്കാട്ടി.
ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പുറത്ത് വന്നിട്ടുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും യോഗം ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ശിവഗിരി മഠത്തിലെ സ്വാമിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. അതുകൊണ്ടാണ് തെറ്റായ പ്രചരണങ്ങള്‍ ഉണ്ടാകുന്നത്. എസ്.എന്‍.ഡി.പി യോഗം ശിവഗിരിയെ അവഗണിച്ചിട്ടില്ല. മദ്യക്കച്ചവടക്കാരന്റെ സ്വത്ത് വേണ്ടെന്നും അത്തരക്കാരെ ശിവഗിരിയില്‍ കയറ്റരുതെന്നും ഗുരുദേവന്‍ പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.