‘എനിക്ക് എന്റെ പപ്പായെ വേണം’ അച്ഛന്‍ തിരികെവരുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് എയര്‍ ഏഷ്യ പൈലറ്റിന്റെ മകളുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്

single-img
29 December 2014
sjpilot2912141 (1)‘എനിക്ക് എന്റെ പപ്പായെ വേണം…….പപ്പാ തിരിച്ചവരും അത് എനിക്ക് ഉറപ്പാ……’  കാണാതായ എയര്‍ ഏഷ്യ വിമാനത്തിനായി തിരിച്ചില്‍ നടക്കുമ്പോള്‍ പൈലറ്റിന്റെ മകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്. ആരുടെയും ഹൃദയം തകര്‍ക്കുന്ന വാക്കുകള്‍. ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് ഈ വാക്കുകലില്‍ ദൃശ്യമാകുന്നത്. എയര്‍ ഏഷ്യ പൈലറ്റിന്റെ മകളുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്
ഇതിനോടകം തന്നെ ചര്‍ച്ചയായി ക്കഴിഞ്ഞു.
പൈലറ്റ് ഇറിയാന്റോയുടെ ചിത്രവും ഇതോടൊപ്പം മകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയതിട്ടുണ്ട്. കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇതിനോടകം നിരവധി പേര്‍ വൈകാരികമായി സോഷ്യല്‍ മീജിയയില്‍ പ്രതികരിച്ചിട്ടുണ്ട്. പൈലറ്റ് ഇറിയാന്റോയുടെ ഇളയമകളാണ് ശ്രദ്ധേയമായ സോഷ്യല്‍ മീഡിയ പോസ്റ്റുമായി രംഗത്തുവന്നിരിക്കുന്നത്.