ബിഹാറിൽ റെയിൽവേ തൊഴിലാളികളുടെ ഇടയിലേക്ക് ട്രെയിൻ പാഞ്ഞു കയറി ,5 പേർ മരിച്ചു

single-img
28 December 2014

bihബിഹാറിൽ റെയിൽവേ തൊഴിലാളികളുടെ ഇടയിലേക്ക് ട്രെയിൻ പാഞ്ഞു കയറി എൻജിനീയർ അടക്കം 5 പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ അറ്റകുറ്റപ്പണി കരാർ തൊഴിലാളികളാണ്.ശനിയാഴ്ച ഉച്ചക്ക് 12:30-ഓടെയാണ് ദുരന്തം സംഭവിച്ചത്. തൊഴിലാളികളുടെ ഇടയിലേക്ക് അജ്മീർ-സീലാദ് എക്‌സ്പ്രസാണ് പാഞ്ഞു കയറിയത്. റോതാസ് ജില്ലയിലെ കുംഹാവ് റെയിൽവെ സ്റ്റേഷനു സമീപമാണ് സംഭവം.

 
റെയിൽവേ ഡിവിഷണൽ മാനേജരുടെ പരിശോധനയ്ക്കു മുന്നോടിയായി ട്രാക്കിൽ അറ്റകുറ്റ പണികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു തൊഴിലാളികൾ. കനത്ത് മഞ്ഞു കാരണം അതുവഴി ട്രെയിൻ കടന്നുവന്നത് തൊഴിലാളികൾ കണ്ടുകാണില്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. സംഭവത്തിൽ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.