മൃഗശാലയിൽ വെള്ളക്കടുവയും മൂർഖൻപാമ്പും തമ്മിൽ ഏറ്റുമുട്ടി , കടുവ ചത്തു

single-img
28 December 2014

tiകമലാ നെഹ്‌റു മൃഗശാലയിൽ  വെള്ളക്കടുവയും മൂർഖൻപാമ്പും തമ്മിൽ  ഏറ്റുമുട്ടി , കടുവ ചത്തു.ശനിയാഴ്ച രാവിലെ സൂക്ഷിപ്പുകാർ കൂട്ടിലെത്തിയപ്പോഴാണ് കടുവ ചത്തുകിടക്കുന്നത് കണ്ടത്. കടുവയുടെ കടിയേറ്റ മുറിവുകളുമായി മൂർഖൻ പാമ്പ് കൂടിനുസമീപത്ത്  ജീവനോടെ കിടപ്പുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ പാമ്പുകടിയേറ്റാണ് കടുവ ചത്തതെന്ന് വ്യക്തമായിട്ടുണ്ട്.മൂന്നു വയസുള്ള രാജൻ എന്ന കടുവയെ ഏതാനും ദിവസംമുമ്പ് മാത്രമാണ് ഭിലായിയിൽനിന്ന് ഇൻഡോറിൽ കൊണ്ടുവന്നത്.