ട്രെയിനിന് നേരെ കല്ലേറ് , യാത്രക്കാരിയുടെ തലയ്ക്ക് പരിക്കേറ്റു

single-img
28 December 2014

trainതീരദേശപാതയിൽ ഇന്നലെ രാവിലെ 8.50 ഓടെ പുന്നപ്രയ്ക്കും പറവൂരിനും ഇടയിയിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിക്ക് പരിക്കേറ്റു. തിരുവനന്തപുരത്തു നിന്ന് ഇൻഡോറിലേക്ക് പോകുകയായിരന്ന അഹല്യാനഗരി എക്സ് പ്രസിന് നേരെയായിരുന്നു കല്ലേറ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയും ടൂറിസം വകുപ്പിലെ ജീവനക്കാരിയുമായ സനൂജയ്ക്കാണ് പരിക്കേറ്റത്.

 

സനൂജയുടെ തലയ്ക്കാണ് കല്ലേറിൽ പരിക്കേറ്റത്. ആലപ്പുഴയിലെത്തി ആർ.പി.എഫിൽ പരാതി നൽകിയതിനുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ജോലി സംബന്ധമായ ചില രേഖകൾ വാങ്ങാനാണ് പ്ലസ് ടു വിദ്യാർത്ഥിയായ മകൻ നൗഫലുമൊത്ത് സനൂജ എറണാകുളത്ത് പോയത്.