മണ്ഡലകാലത്തിന്​ പരിസമാപ്‍തി കുറിച്ച്​ ശബരിമല നടയടച്ചു

single-img
28 December 2014

sമണ്ഡലകാലത്തിന്​ പരിസമാപ്‍തി കുറിച്ച്​ ശബരിമല നടയടച്ചു. തങ്കഅങ്കി ഘോഷയാത്ര എത്തിച്ചേര്‍ന്നതോടെ ആഘോഷങ്ങള്‍ പാരമ്യതയിലെത്തി. തുടര്‍ന്ന്​, ഇന്നലെ ഉച്ചക്ക്‌ മണ്ഡലപൂജ. കി‍ഴക്കേ മണ്ഡപത്തില്‍ തന്ത്രി കണ്‍ഠരര്​ രാജീവരുടെ നേതൃത്വത്തില്‍ കളഭവും 25 കലശവും പൂജിച്ചു.

ബ്രഹ്മകലശത്തില്‍ കളഭം നിറച്ച്​ നീരാഞ്ജനം ഉ‍ഴിഞ്ഞ ശേഷം കലശം മേല്‍ശാന്തി കൃഷ്‍ണദാസ്​ നമ്പൂതിരി ഏറ്റുവാങ്ങി അയ്യപ്പന്​ അഭിഷേകം ചെയ്തു. തുടര്‍ന്ന്​ നിവേദ്യത്തിനു ശേഷം പ്രസന്ന പൂജക്കായി നടയടച്ചു. ഈ സമയം അയ്യപ്പ വിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി മംഗളാരതി ഉ‍ഴിഞ്ഞു. ഇതോടെയാണ്​ മണ്ഡലപൂജയുടെ ചടങ്ങുകള്‍ അവസാനിച്ചത്​.മകരവിളക്ക്‌ ഉ‍ത്സവത്തിനായി ചൊവ്വാ‍ഴ്ച വൈകീട്ട്​ അഞ്ചരക്ക്‌ നട തുറക്കും.