ഫിലിപ്പീൻസ് സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് മലയാളികളെ വെറുതെ വിട്ടു

single-img
28 December 2014

philpഫിലിപ്പീൻസ് സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് മലയാളികളെ കുവൈറ്റിലെ കോടതി വെറുതെ വിട്ടു. കോഴിക്കോട് ജില്ലയിലെ താമരശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേãരി സ്വദേശി തുഫൈല്‍ എന്നിവരാണ് കുറ്റമുക്തരായത്.

ഈ വര്‍ഷം ഫെബ്രുവരി 11നാണ് ഫിലിപ്പെന്‍സ് സ്വദേശി ജമീല ഗോണ്‍സാലസ് എന്ന സ്ത്രീയെ ഫര്‍വാസിയയിലെ താമസ സ്ഥലത്ത് തീപ്പിടിത്തത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് അപകട മരണമാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം തെളിവ് നശിപ്പിക്കാനായി ഫ്ലാറ്റിന് തീവെച്ചു എന്ന് കണ്ടെത്തി.

തുടര്‍ന്ന് കൊല്ലപ്പെട്ട് യുവതിയുടെ ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ അജിത് അഗസ്റ്റിനെ പിടികൂടിയത്. ബേക്കറി ജോലിക്കാരനായ അജിത് യുവതിയുടെ സാമ്പത്തിക ഇടപാടുകളില്‍ ഇടനിലക്കാരനായിരുന്നു. തുടര്‍ന്നാണ് അജിത്തിന്റെ സഹപ്രവര്‍ത്തകനായ തുഫൈലിനെയും ബന്ധുകൂടിയായ ടിജോ തോമസിനെയും അറസ്റ്റ് ചെയ്തത്.