ഫില്‍ ഹ്യൂസിന്റെ ഓര്‍മ്മകള്‍ എന്നും ഉയര്‍ന്ന് നില്‍കും, ക്രിക്കറ്റ് താരത്തിനായി എവറസ്റ്റ് കൊടുമുടിയുടെ മുകളില്‍ സ്മാരകം

single-img
28 December 2014

pക്രീസില്‍ നിന്നും മരണത്തിലേക്ക് നടന്നകന്ന ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസിന് നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വക വേറിട്ട ആദരം.

എവറസ്റ്റ് കൊടുമുടിയുടെ മുകളില്‍ ഹ്യൂസിന്റെ ക്രിക്കറ്റ് ബാറ്റ് സ്മാരകമായി സമര്‍പ്പിക്കാനാണ് നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ തയ്യാറെടുക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് അസോസിയേഷന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് കത്ത് അയച്ചു. ആദ്യമായാണ് ഒരു ക്രിക്കറ്റ് താരത്തിന് ഇതുപോലെ സവിശേഷമായൊരു സ്മാരകം ഉയരുന്നത്. ഹ്യൂസ് ഉപയോഗിച്ചിരുന്ന ബാറ്റിനൊപ്പം ഹ്യൂസിന്റെ ജേഴ്‌സിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പതാകയും ഹിമവാന്റെ നെറുകയില്‍ സ്ഥാപിക്കും. മത്സരത്തിനിടെ ബൗണ്‍സര്‍ തലയില്‍ കൊണ്ട് 27 ന് ഹ്യൂസ് മരണത്തിന് കീഴടങ്ങിയത്.

കൂടാതെ 63 ഓവറുള്ള ഒരു സൗഹൃദ മത്സരം സംഘടിപ്പിക്കാനും നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പദ്ധതിയിടുന്നുണ്ട്. 63 റണ്‍സ് എടുത്തുനില്‍ക്കുമ്പോഴാണ് ബൗണ്‍സറിന്റെ രൂപത്തില്‍ ഫില്‍ ഹ്യൂസിനെ തേടി മരണമെത്തിയത്.