ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി രഘുബര്‍ദാസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

single-img
28 December 2014

raguഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ബിജെപിയുടെ രഘുബര്‍ദാസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.റാഞ്ചയിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യദ് അഹമ്മദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ബി.ജെ.പി മന്ത്രിമാരായി നീൽകാന്ത് മുണ്ട, സി.പി.സിംഗ്, ലൂയിസ് മറാണ്ടി എന്നിവരും സഖ്യകക്ഷിയായ ആൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂണിയന്റെ പ്രതിനിധിയായി ചന്ദ്ര പ്രകാശ് ചൗധരിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ആദിവാസിയിതര വിഭാഗത്തില്‍പ്പെട്ട ആളാണ് അമ്പത്തൊന്നുകാരനായ രഘുബര്‍ദാസ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചടങ്ങില്‍ പങ്കെുത്തില്ല. കനത്ത മൂടല്‍മഞ്ഞ് കാരണമാണ് ഇരുവരും യാത്ര റദ്ദാക്കിയത്.