ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്കടുത്തേക്ക് മുഹമ്മദ് അലി അഗ്ക വീണ്ടുമെത്തി, കൈയ്യില്‍ ഒരുപിടി റോസാപ്പൂക്കളുമായി

single-img
28 December 2014

ali-tyhNOമുഹമ്മദ് അലി അഗ്ക എന്ന മനുഷ്യനെ ഓര്‍മ്മയില്ലേ………. ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വ്യക്തി. 1981ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചയാളാണ് മുഹമദ് അലി അഗ്ക. 31 വര്‍ഷത്തിന് ശേഷം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്കടുത്തേക്ക് മുഹമ്മദ് അലി അഗ്ക ഒരിക്കല്‍ക്കൂടി എത്തിയിരിക്കുന്നു. നിറതോക്കുമായിയയല്ല മറിച്ച് ഒരുപിടി റോസാപ്പൂക്കളുമായാണ് മുഹമ്മദ് അലി അഗ്കയുടെ രണ്ടാംവരവ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കാനാണ് മുഹമ്മദ് അലി അഗ്ക വത്തിക്കാനില്‍ എത്തിയത്.

 

31 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് അലി അഗ്ക ഉതിര്‍ത്ത വെടിയേറ്റത് മൂലം മാര്‍പാപ്പയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. മാര്‍പാപ്പയെ കൊലപ്പെടുത്താനുള്ള ശ്രമത്തിന് ശേഷം തടവിലായ അഗ്കയെ കാണാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പിന്നീട് ജയിലിലെത്തി. അഗ്കയ്ക്ക് അദ്ദേഹം മാപ്പു നല്‍കുകയും ചെയ്തു.

 

മാര്‍പാപ്പയുടെ ശവകുടീരം സന്ദര്‍ശിക്കണമെന്ന അഗ്കയുടെ ആവശ്യത്തെ വത്തിക്കാന്‍ എതിര്‍ത്തില്ല. അതോടെ മാര്‍പാപ്പയുടെ ശവകുടീരത്തിനരികില്‍ ലോകത്തിന് വലിയ സന്ദേശം പകര്‍ന്ന് വീണ്ടുമൊരു കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുങ്ങുകയായിരുന്നു.