വിശപ്പടക്കാന്‍ ഭക്ഷണമില്ല, സഹായത്തിനായി നിലവിളിച്ച് കുട്ടികളും സ്ത്രീകളും, ഐസിസ് ഭരണ പ്രദേശങ്ങളിലെ ജീവിതം അതീവദുരിതം തന്നെ

single-img
28 December 2014
isപ്രതികരിക്കണമെന്ന് മനസ്സ് പറയുന്നു. പക്ഷേ പ്രതികരിക്കാന്‍ ആവുന്നില്ല…ഇതാണ് ഈ ജനതയുടെ അവസ്ഥ. ഭക്ഷണമോ മരുന്നുകളോ ഇല്ല. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ എങ്ങനെയോ ജീവിതം മുന്നോട്ടുനയിക്കുന്നു. ഏത് നിമിഷവും തോക്കിന്‍മുനയില്‍ തീരാവുന്ന ജീവിതം. ദുരിതം ഏറെയാണെങ്കിലും ഇവര്‍ ആരോട് പരാതി പറയും.
ഐസിസ് ഭരണ പ്രദേശങ്ങളില്‍ സാധാരണക്കാരന്റെ ജീവിതം അത്രമാത്രം ദുരിതപൂര്‍ണ്ണമാണ്. വെള്ളവും വൈദ്യുതിയുമെല്ലാം പൊതുജനത്തിന് അന്യമാണ്. സ്‌കൂളുകളും  കോളേജുകളും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല . പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരെയോ സാങ്കേതിക വിദഗ്ദ്ധരേയോ  കിട്ടാനില്ല . വിശപ്പ് സഹിക്കാനാവാതെ സ്ത്രീകളും കുട്ടികളും ഭക്ഷണത്തിനു വേണ്ടി യാചിക്കുകയാണ്. പക്ഷേ ഒരാള്‍ പോലും പരാതി പറയുന്നില്ല. പരാതി പറഞ്ഞാല്‍ ചിലപ്പോള്‍ തലകാണില്ല. അതുതന്നെ കാരണം.
കുര്‍ദുകളുമായും സൈന്യവുമായും യുദ്ധം ചെയ്യുന്നതിനാണ്  ഐസിസ് മുന്‍ഗണന നല്‍കുന്നത്. മാത്രമല്ല ഐസിസ് ഇപ്പോള്‍ എങ്ങനെ ഭരണം നടത്തുമെന്നറിയാതെ കുഴങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുര്‍ദുകളുടെ പ്രതിരോധവും അമേരിക്കയുടേ വ്യോമാക്രമണവും ഐസിസിന്റെ മുന്നേറ്റത്തെ കാര്യമായിത്തന്നെ തടഞ്ഞു നിര്‍ത്തുന്നതായാണ് യുദ്ധമേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . പലരും യുദ്ധത്തിനെത്താത്ത സാഹചര്യവും  നിലവിലുണ്ട് . ഇതോടെ ഇസ്ലാമിക രാഷ്ട്ര സ്ഥാപനം എന്ന ഐസിസ് സ്വപ്നം പൂവണിയില്ലെന്ന് വിദേശമാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്.